NEWS
കെ.എസ്.എസ്.പി.യു.വെണ്മണി യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും
08/07/2026 06:12 PM IST
NILA

വെൺമണി: കെ.എസ്.എസ്.പി.യു.വെണ്മണി യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും ബ്ലോക്ക് സെക്രട്ടറി എ.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. തൊഴിലെടുക്കുന്നവരെ ഒരു മാനദണ്ഡം കൂടാതെ ലേബർ കോഡിൻ്റെ മറ പിടിച്ച് നടപ്പാക്കുന്ന കോർപ്പറേറ്റ് തീരുമാനങ്ങൾ അവസാനിപ്പിക്കണമെന്നും, ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി.സോമൻ നവാഗതരെ സ്വീകരിച്ചു.ലയ്സൺ ആഫീസർ റ്റി.ആർ.രാധാകൃഷ്ണൻ പുതിയ അംഗങ്ങൾക്ക് മെമ്പർ ഷിപ്പ് നൽകി.എം.കെ.മോഹൻദാസ്,പി.ടി.യോഹന്നാൻ,പി.കെ.കോശി എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് വി.ആർ.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സി.ജി.തമ്പി സ്വാഗതവും, ശൗൽ മത്തായി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











